< Back
Kerala
കാര്‍ തട്ടിയെടുത്തു: സുനില്‍ ഗോപിക്കെതിരെ പരാതിയുമായി വ്യവസായി
Kerala

'കാര്‍ തട്ടിയെടുത്തു': സുനില്‍ ഗോപിക്കെതിരെ പരാതിയുമായി വ്യവസായി

Web Desk
|
22 March 2022 7:53 AM IST

നടനും എംപിയുമായ സുരേഷ് ഗോപിയുടെ സഹോദരനാണ് സുനില്‍ ഗോപി

തട്ടിപ്പ് കേസിൽ അറസ്റ്റിലായ സുനിൽ ഗോപിക്കെതിരെ പുതിയ പരാതി. കോയമ്പത്തൂരിലെ വ്യവസായി ഗിരിധറാണ് പരാതിയുമായി രംഗത്തെത്തിയത്. 97 ലക്ഷം രൂപയ്ക്ക് പുറമെ ബെൻസ് കാറും തട്ടിയെടുത്തു എന്നാണ് പരാതി. നടനും എംപിയുമായ സുരേഷ് ഗോപിയുടെ സഹോദരനാണ് സുനില്‍ ഗോപി.

ഭൂമി ഇടപാട് വഞ്ചനാ കേസില്‍ അറസ്റ്റിലായ സുനില്‍ ഗോപി നിലവില്‍ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. വിൽപന അസാധുവാക്കിയ ഭൂമിയാണെന്ന വിവരം മറച്ചുവച്ച് ഭൂമി വിൽക്കാൻ ശ്രമിച്ചെന്നും നൽകിയ അഡ്വാൻസ് തുക തിരിച്ചുതന്നില്ലെന്നും ഗിരിധർ എന്നയാളാണ് പരാതി നല്‍കിയത്. സുരേഷ് ഗോപിയുടെ സഹോദരൻ എന്നു പരിചയപ്പെടുത്തിയാണ് സുനില്‍ ഗോപി സ്ഥലം വിൽപനയ്ക്ക് എത്തിയതെന്ന് പരാതിക്കാരിലൊരാളായ രാജൻ പറഞ്ഞു. കോയമ്പത്തൂരിലെ ജില്ലാ ക്രൈംബ്രാഞ്ച് പൊലീസാണ് സുനിൽ ഗോപിയെ അറസ്റ്റ് ചെയ്തത്. സുനില്‍ ഗോപി ഇപ്പോൾ റിമാന്റിലാണ്.

ഉപയോഗിക്കാൻ നൽകിയ കാര്‍ സുനില്‍ ഗോപി സ്വന്തം പേരിലാക്കിയെന്നും ഗിരിധര്‍ പറയുന്നു. വ്യാജരേഖയുണ്ടാക്കിയാണ് സുനില്‍ ഗോപി കാര്‍ തട്ടിയെടുത്തതെന്ന് ഗിരിധര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ വിശദീകരിച്ചു.

Similar Posts