< Back
Kerala

Kerala
'സിബിഐയെ വിളിക്കാൻ പറ.. സ്വർണക്കടത്തും അന്വേഷിക്കാൻ പറ...'- കൊടകര കേസിൽ സുരേഷ് ഗോപി
|1 Nov 2024 12:00 PM IST
മാധ്യമപ്രവർത്തകർ അന്വേഷണ ഉദ്യോഗസ്ഥർ ആകേണ്ടെന്നും സുരേഷ് ഗോപി
കൊച്ചി: കൊടകര കുഴൽപ്പണക്കേസിൽ സിബിഐയെ വിളിക്കാൻ പറ എന്ന് മാധ്യമപ്രവർത്തകരോട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേസിന്റെ ഉദ്ധാരകർ മാധ്യമപ്രവർത്തകർ ആണെന്നും സിബിഐയെ വിളിക്കുമ്പോൾ സ്വർണക്കടത്തിന്റെ കാര്യവും പറയണമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പരിഹാസം.
കൊടകര കുഴൽപ്പണക്കേസിലെ വെളിപ്പെടുത്തലുകളും ആരോപണങ്ങളുമെല്ലാം മാധ്യമങ്ങളുടെ കഥയാണെന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്. താൻ വളരെ ട്രാൻസ്പരന്റ് ആണെന്നും മാധ്യമപ്രവർത്തകർ അന്വേഷണ ഉദ്യോഗസ്ഥർ ആകേണ്ടെന്നും സുരേഷ് ഗോപി പ്രതികരിച്ചു.