< Back
Kerala
എല്ലാത്തിലും മുഖ്യമന്ത്രി മറുപടി പറയേണ്ട കാര്യമില്ല; സര്‍ക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി
Kerala

'എല്ലാത്തിലും മുഖ്യമന്ത്രി മറുപടി പറയേണ്ട കാര്യമില്ല'; സര്‍ക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി

Web Desk
|
21 Sept 2021 12:37 PM IST

പാലാ ബിഷപ്പിന്‍റെ വിദ്വേഷ പ്രസംഗം സംബന്ധിച്ചായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗ വിവാദത്തിൽ സർക്കാരിനെ പിന്തുണച്ച് ബി.ജെ.പി നേതാവും എം.പിയുമായ സുരേഷ് ഗോപി. എല്ലാ കാര്യത്തിനും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ആവശ്യമില്ലെന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം.

വിഷയത്തിൽ സർക്കാർ ഇടപെടുന്നുണ്ട്. അവർ കാര്യങ്ങൾ മനസിലാക്കിയിട്ടുണ്ട്. പാർട്ടി ജില്ലാ നേതൃത്വം ഈ വിഷയം സർക്കാറിനെ അറിയിച്ചിട്ടുണ്ടാവാം. സർക്കാറിന് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

മുഖ്യമന്ത്രി രാഷ്ട്രീയക്കാരനല്ല, ഒരു ഭരണകര്‍ത്താവാണ്. അദ്ദേഹത്തിന് ആ പദവിയുടെ മഹത്വം കാത്തുസൂക്ഷിക്കണം. അദ്ദേഹം ഒന്നും പറയേണ്ടതില്ല, ചെയ്താല്‍ മതിയെന്നും എന്നാല്‍, സർക്കാർ തീരുമാനം രാജ്യ താല്പര്യത്തിന് വിരുദ്ധമാണെങ്കിൽ അപ്പോൾ പ്രതികരിക്കുമെന്നും സുരേഷ്ഗോപി വ്യക്തമാക്കി.

Similar Posts