< Back
Kerala
സുരേഷ് ഗോപിയുടെ വിഷുക്കൈനീട്ടം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം: എ വിജയരാഘവന്‍
Kerala

സുരേഷ് ഗോപിയുടെ വിഷുക്കൈനീട്ടം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം: എ വിജയരാഘവന്‍

Web Desk
|
14 April 2022 2:15 PM IST

'കാലുപിടിപ്പിച്ച സംഭവം കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത കാര്യമാണ്'

തിരുവനന്തപുരം: നടനും എംപിയുമായ സുരേഷ് ഗോപിയുടെ വിഷുക്കൈനീട്ട വിവാദത്തെ ബി.ജെ.പി ഹിന്ദുത്വത്തിന്റെ പേരിൽ ന്യായീകരിക്കുന്നുവെന്ന് സി.പി.എം. ക്ഷേത്രങ്ങൾ രാഷ്ട്രീയ കാര്യങ്ങൾക്കായി ബി.ജെ.പി ഉപയോഗിക്കുകയാണെന്ന് പി.ബി അംഗം എ.വിജയരാഘവൻ ആരോപിച്ചു. കാലുപിടിപ്പിച്ച സംഭവം കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. വിഷുക്കൈനീട്ട പരിപാടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തുടക്കമാണെന്നും അദ്ദേഹം ആരോപിച്ചു.

"ഇതൊക്കെ മുന്‍കൂട്ടി തയ്യാറാക്കിയതാണ്. കുറച്ചു പൈസയുമായി വരിക, അവിടെ നില്‍ക്കുക, പൈസ കൊടുക്കുക, കാല് പിടിക്കുക. നമുക്ക് കേട്ടുകേള്‍വി ഇല്ലാത്തതാണ്. മലയാളിയുടെ ശീലങ്ങളുടെ പുറത്തേക്ക് കാര്യങ്ങള്‍ കൊണ്ടുപോകുന്ന ശൈലിയാണ് ഇപ്പോള്‍ കണ്ടത്"- എ വിജയരാഘവന്‍ പറഞ്ഞു.

വിഷുക്കൈനീട്ട വിവാ​ദത്തിൽ സുരേഷ് ​ഗോപിക്കെതിരെ കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാനും രംഗത്തെത്തി. കാലിൽ നമസ്കരിപ്പിച്ചിട്ട് കയ്യിൽ കൊടുത്ത ആ പണത്തെ വിഷുക്കൈനീട്ടം എന്ന് പറയരുതെന്ന് ഷാനിമോള്‍ ഉസ്മാന്‍ കുറിച്ചു-

"പ്രിയ സുരേഷ് ഗോപീ, അങ്ങ് കാലിൽ നമസ്കരിപ്പിച്ചിട്ട് കയ്യിൽ കൊടുത്ത ആ പണത്തെ വിഷുക്കൈനീട്ടം എന്ന് പറയരുത്. സിനിമ ലൊക്കേഷനിൽ മറ്റോ ആണെന്ന് കരുതിയോ? തൻ പ്രമാണിത്തതിന്റെയും ആണധികാരത്തിന്റെയും ഉത്തമ മാതൃകയായിട്ടാണ് താങ്കൾ അവിടെ നടന്ന ആ ചടങ്ങ് നിർവഹിച്ചത്. ഏതെങ്കിലും രണ്ടു പുരുഷന്മാർക്ക് ആ പറയപ്പെട്ട കൈനീട്ടം കൊടുക്കാമായിരുന്നില്ലേ? അങ്ങയുടെ കാൽ ആ സ്ത്രീകൾ പിടിച്ചപ്പോൾ ഒരല്‍പ്പം ഉളുപ്പ് തോന്നിയില്ലല്ലോ. തമ്പ്രാൻമാരുടെ കാലമൊക്കെ കഴിഞ്ഞു ശ്രീ. സുരേഷ് ഗോപീ, ചെയ്തത് തെറ്റായിപ്പോയെന്നെങ്കിലും ഒന്ന് പറയൂ താരമേ"- എന്നാണ് ഷാനിമോള്‍ ഉസ്മാന്‍റെ ഫേസ് ബുക്ക് പോസ്റ്റ്.

കാറിലിരുന്ന് വിഷുക്കൈനീട്ടം നൽകുന്ന സുരേഷ് ​ഗോപിയുടെ കാലിൽ നിരവധി പേർ വരിയായി നിന്ന് തൊട്ടുവണങ്ങുന്ന വീഡിയോ പുറത്തായതോടെയാണ് സംഭവം വിവാദമായത്


Similar Posts