< Back
Kerala

Kerala
'കേന്ദ്രസഹമന്ത്രി സ്ഥാനം രാജി വയ്ക്കില്ല, മോദി സർക്കാരിൽ മന്ത്രിയാകുന്നത് അഭിമാനം': സുരേഷ് ഗോപി
|10 Jun 2024 3:28 PM IST
രാജിവയ്ക്കുമെന്ന വാർത്തകൾ തെറ്റാണെന്നും ഫേസ്ബുക്ക് കുറിപ്പ്
ന്യൂഡല്‍ഹി: കേന്ദ്രസഹമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന് സുരേഷ് ഗോപി. രാജിവയ്ക്കുമെന്ന വാർത്തകൾ തെറ്റ്. മോദി സർക്കാറിൽ മന്ത്രിയാകുന്നത് അഭിമാനമാണെന്നും സുരേഷ് ഗോപി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.
ഇന്നലെ മൂന്നാം മോദി മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്ത സുരേഷ് ഗോപിക്ക് സഹമന്ത്രി സ്ഥാനത്തിൽ അതൃപ്തിയുണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.