< Back
Kerala

Kerala
'നല്ലൊരു നടനായതുകൊണ്ടാണ് സുരേഷ് ഗോപി ജയിച്ചത്': രമേശ് ചെന്നിത്തല
|6 Jun 2024 12:21 PM IST
തൃശ്ശൂരിലേത് രാഷ്ട്രീയവിജയമല്ലെന്നും ചെന്നിത്തല
തിരുവനന്തപുരം: തൃശൂരിലേത് ബി.ജെ.പിയുടേത് രാഷ്ട്രീയ വിജയമല്ലെന്നും, നല്ലൊരു നടൻ എന്ന നിലക്കാണ് സുരേഷ് ഗോപിക്ക് വോട്ട് കിട്ടിയതെന്നും രമേശ് ചെന്നിത്തല.മൂന്ന് തവണയായി മത്സരിച്ചതെല്ലാം അതില്‍ ഘടകമായിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
'സംസ്ഥാനത്ത് ഇതിന് മുൻപും ബിജെപി ജയിച്ചിട്ടുണ്ട്. അത് ഒരു കാലഘട്ടത്തിൽ ഉണ്ടാകുന്ന ചില പ്രത്യേകതയാണെന്നും ചെന്നിത്തല. തൃശൂരിലെ തോൽവി പരിശോധിക്കുമെന്നും ചെന്നിത്തല പറഞ്ഞു.