< Back
Kerala

Kerala
സുരേഷ് ഗോപിയുടെ അഭിനയം തടഞ്ഞ് കേന്ദ്രം; മോദിയും അമിത് ഷായും എതിർപ്പ് അറിയിച്ചെന്ന് വിവരം
|7 Nov 2024 7:30 AM IST
മന്ത്രി പദവിയിൽ ശ്രദ്ധ ചെലുത്താൻ മോദിയും അമിത് ഷായും നിർദേശം നൽകിയെന്നുമാണ് റിപ്പോർട്ടുകൾ
ന്യൂഡല്‍ഹി: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ അഭിനയം കേന്ദ്രം തടഞ്ഞതായി സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അഭിനയത്തിന് എതിർപ്പ് പ്രകടിപ്പിച്ചതായാണ് വിവരം.
മന്ത്രി പദവിയിൽ ശ്രദ്ധ ചെലുത്താൻ ഇരുവരും നിർദ്ദേശം നൽകിയെന്നുമാണ് റിപ്പോർട്ടുകൾ. ജയിപ്പിച്ച മണ്ഡലത്തിൽ ശ്രദ്ധിക്കാനും മന്ത്രി ഓഫീസിൽ സജീവമാകാനും കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതോടെ ഏറ്റെടുത്ത സിനിമകൾ തുടരാനാകില്ലെന്ന പ്രതിസന്ധിയാണ് തൃശൂർ എംപിയായ സുരേഷ് ഗോപിയെ അലട്ടുന്നത്.
സിനിമ ചെയ്യാന്‍ അനുവാദം ചോദിച്ചിട്ടുണ്ടെന്നും അനുമതി ഇതുവരെ ലഭിച്ചില്ലെന്നും സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു.
Watch Video