< Back
Kerala
suresh gopi
Kerala

സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം; എഐവൈഎഫ് നേതാവിന്‍റെ ഹരജി ഇന്ന് ഹൈക്കോടതിയില്‍

Web Desk
|
17 Dec 2024 8:28 AM IST

ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹരജി പരിഗണിക്കുക

കൊച്ചി: തൃശൂരിലെ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് നേതാവ് എ.എസ് ബിനോയ് നല്‍കിയ നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹരജിയില്‍ സുരേഷ് ഗോപി ഇന്ന് മറുപടി സത്യവാങ്മൂലം നല്‍കിയേക്കും. ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹരജി പരിഗണിക്കുക.

വോട്ടെടുപ്പ് ദിനത്തില്‍ മത ചിഹ്നങ്ങളുപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിച്ചുവെന്നാണ് ഹരജിയിലെ പ്രധാന ആക്ഷേപം. സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി സുഹൃത്ത് വഴി വോട്ടര്‍മാര്‍ക്ക് പെന്‍ഷന്‍ വാഗ്ദാനം ചെയ്തു, വോട്ടര്‍മാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പെന്‍ഷന്‍ തുക കൈമാറി, പ്രചാരണത്തിനിടെ തൃശൂര്‍ മണ്ഡലത്തിലെ വോട്ടറുടെ മകള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കി, തുടങ്ങിയവയാണ് പ്രധാന ആരോപണങ്ങൾ.


Similar Posts