< Back
Kerala
Kerala
ഡോക്ടർമാർ തമ്മിൽ തർക്കം; തിരുവനന്തപുരത്ത് ഇഎസ്ഐ ആശുപത്രിയിൽ സർജറി മുടങ്ങി
|17 Feb 2026 7:21 PM IST
സർജറി ഡോക്ടർക്കൊപ്പം സഹകരിക്കാൻ അനസ്തേഷ്യ ഡോക്ടർമാർ തയാറായില്ല
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡോക്ടർമാർ തമ്മിലുള്ള തർക്കം കാരണം സർജറി മുടങ്ങി. പേരൂർക്കട ഇഎസ്ഐ ആശുപത്രിയിലാണ് സംഭവം.അനസ്തേഷ്യ വിഭാഗം ഡോക്ടർമാരും സർജറി ഡോക്ടറും തമ്മിലുള്ള തർക്കമാണ് കാരണം.
സർജറിയുടെ ബന്ധപ്പെട്ട് ഗ്രേയ്‌ഡ് തസ്തികയിലുള്ള ഒരു അസിസ്റ്റന്റ് അവധിയിലായതിനാൽ അനസ്തേഷ്യ ഡോക്ടർമാർ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഒരു അസിസ്റ്റന്റിനെ എത്തിച്ചതാണ് തർക്കത്തിന് കാരണമായത്.
തിയറ്ററിനുള്ളിൽ കയറ്റിയ രോഗിയെ മറ്റ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് അഞ്ച് രോഗികൾക്കാണ് സർജറി നടക്കേണ്ടിയിരുന്നത്. സർജറി ഡോക്ടർക്കൊപ്പം സഹകരിക്കാൻ അനസ്തേഷ്യ ഡോക്ടർമാർ തയാറായില്ല. ബാക്കിയുള്ള രോഗികൾ ആശുപത്രിക്ക് ഉള്ളിൽ തുടരുകയാണ്. ഇനിയെന്ന് സർജറി നടക്കുമെന്ന് ആരും അറിയിച്ചില്ലെന്നും രോഗികൾ.