< Back
Kerala
തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവ്; യുവതിയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വെയർ പുറത്തെടുക്കില്ല
Kerala

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവ്; യുവതിയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വെയർ പുറത്തെടുക്കില്ല

Web Desk
|
26 Sept 2025 6:30 AM IST

ഗൈഡ് വയർ ഗുരുതമല്ലെന്നാണ് വിദഗ്ധ സംഘത്തിൻ്റെ വിലയിരുത്തൽ

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവിൽ സുമയ്യയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വെയർ പുറത്തെടുക്കില്ല. ഗൈഡ് വയർ ഗുരുതമല്ലെന്നാണ് വിദഗ്ധ സംഘത്തിൻ്റെ വിലയിരുത്തൽ. ഗൈഡ് വയർ പുറത്തെടുക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നം ഉണ്ടാക്കുമെന്ന് നേരത്തെ ശ്രീചിത്രയിലെ ഡോക്ടർമാർ അറിയിച്ചിരുന്നു.

അതേസമയം ആരോഗ്യവകുപ്പ് നിലപാടിൽ കടുത്ത അതൃപ്തിയിലാണ് സുമയ്യയും കുടുംബവും. ആരോഗ്യ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ സുമയ്യയ്ക്ക് സർക്കാർ ജോലി നൽകണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അനുഭവപൂർവ്വമായ നടപടി സ്വീകരിച്ചില്ലെങ്കിൽ സർക്കാരിനെതിരെ സമരത്തിന് ഇറങ്ങാൻ ആണ് തീരുമാനം.

വിദഗ്ധസമിതിയുടെ അന്വേഷണ റിപ്പോർട്ട് കിട്ടുന്ന മുറക്ക് നടപടി സ്വീകരിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. സുമയ്യയുടെ ആരോഗ്യനില സംബന്ധിച്ച് വിദഗ്ധ സംഘത്തിൻറെ പരിശോധന ഉടൻ ഉണ്ടാകും.

Similar Posts