< Back
Kerala

Kerala
രാഹുൽ കേസിൽ അധിക്ഷേപം; ദീപ ജോസഫിനെതിരെ അതിജീവിത സുപ്രിം കോടതിയിൽ
|31 Jan 2026 9:57 AM IST
ദീപ ജോസഫ് നൽകിയ റിട്ട് ഹരജിയിൽ തടസഹരജി ഫയൽചെയ്തു
ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെ അതിജീവിത സുപ്രിം കോടതിയിൽ. അഭിഭാഷക ദീപ ജോസഫ് നൽകിയ റിട്ട് ഹരജിയിൽ തടസഹരജി ഫയൽചെയ്തു. അതിജീവിതയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലെ പ്രതിയാണ് ദീപ ജോസഫ്.
അഡ്വ കെ. ആർ സുഭാഷ് ചന്ദ്രനാണ് അതിജീവിതയുടെ തടസ ഹരജി ഫയൽ ചെയ്തത്. കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദീപ ജോസഫ് സുപ്രിം കോടതിയെ സമീപിച്ചത്. ദീപ ജോസഫിന്റെ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കേൾക്കണമെന്ന് ആവശ്യം.
അതേസമയം, ലൈംഗിക പീഡനക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ മുരളി എംഎല്‍എ നല്‍കിയ പരാതി സ്പീക്കര്‍ എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറിയിരുന്നു.