< Back
Kerala
ദിലീപിന്‍റെ അഭിഭാഷകന്‍ രാമന്‍പിള്ളക്കെതിരെ പരാതിയുമായി ആക്രമിക്കപ്പെട്ട നടി
Kerala

ദിലീപിന്‍റെ അഭിഭാഷകന്‍ രാമന്‍പിള്ളക്കെതിരെ പരാതിയുമായി ആക്രമിക്കപ്പെട്ട നടി

Web Desk
|
16 March 2022 9:54 AM IST

ബാർ കൗൺസിലിലാണ് പരാതി നല്‍കിയത്

ദിലീപിന്‍റെ അഭിഭാഷകൻ അഡ്വ. ബി രാമൻ പിള്ളക്കെതിരെ ആക്രമിക്കപ്പെട്ട നടി ബാർ കൗൺസിലിൽ പരാതി നൽകി. സാക്ഷിയെ സ്വാധീനിക്കാൻ ബി രാമൻ പിള്ള ശ്രമിച്ചെന്നാണ് പരാതി. തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നെന്നും പരാതിയിൽ പറയുന്നു. അഭിഭാഷകരായ ഫിലിപ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കെതിരെയും നടി പരാതി നല്‍കി.

അഭിഭാഷകന്‍റെ ഓഫീസില്‍ വെച്ച് ഫോണിലെ തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതികള്‍ക്ക് സഹായം ചെയ്തു, അഭിഭാഷകര്‍ നേരിട്ട് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടത്തി തുടങ്ങിയ പരാതികളാണ് നടി ഉന്നയിച്ചത്. ബാർ കൗൺസില്‍ അഭിഭാഷകര്‍ക്കെതിരെ നടപടിയെടുക്കണം എന്നാണ് പരാതിയിലെ ആവശ്യം.

നേരത്തെ ബി രാമന്‍പിള്ളയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ അഭിഭാഷകര്‍ തന്നെ രംഗത്തുവന്നു. ഇത്തരത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് ഹൈക്കോടതി അഭിഭാഷകര്‍ പ്രതിഷേധിച്ചിരുന്നു.

Similar Posts