< Back
Kerala
കപ്പിലെ വാചകങ്ങൾക്ക് എന്റെ ഉള്ളിൽ നിന്ന് അടർത്തി മാറ്റപ്പെട്ട ജീവന്റെ തുടിപ്പ് ഉണ്ട്; മുഖ്യമന്ത്രിയുടെ പിന്തുണയിൽ പ്രതികരണവുമായി അതിജീവിത
Kerala

'കപ്പിലെ വാചകങ്ങൾക്ക് എന്റെ ഉള്ളിൽ നിന്ന് അടർത്തി മാറ്റപ്പെട്ട ജീവന്റെ തുടിപ്പ് ഉണ്ട്'; മുഖ്യമന്ത്രിയുടെ പിന്തുണയിൽ പ്രതികരണവുമായി അതിജീവിത

Web Desk
|
12 Jan 2026 7:39 PM IST

അതിജീവത ഇന്നലെ ഫേസ്ബുക്കിൽ കുറിച്ച വാക്യങ്ങളുള്ള കപ്പ് ഉപയോഗിച്ചായിരുന്നു മുഖ്യമന്ത്രി പിന്തുണ അറിയിച്ചത്

കോഴിക്കോട്: മുഖ്യമന്ത്രിയുടെ പിന്തുണയിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത. അതിജീവത ഇന്നലെ ഫേസ്ബുക്കിൽ കുറിച്ച വാക്യങ്ങളുള്ള കപ്പ് ഉപയോഗിച്ചായിരുന്നു മുഖ്യമന്ത്രി പിന്തുണ അറിയിച്ചത്. 'Love you to Moon and back' എന്ന വാചകം എഴുതിയ കപ്പ് ആണ് മുഖ്യമന്ത്രി ഉപയോഗിച്ചത്. 'ആ കപ്പിലെ വാചകങ്ങൾക്ക് എന്റെ ഉള്ളിൽ നിന്ന് അടർത്തി മാറ്റപ്പെട്ട ജീവന്റെ തുടിപ്പ് ഉണ്ട്' അതിജീവിത ഫേസ്ബുക്കിൽ കുറിച്ചു.

ലോകം കേള്‍ക്കാത്ത വിളി കേട്ടതില്‍ ദൈവത്തിന് നന്ദി. ലോകത്തിന് മുന്നില്‍ എത്താതിരുന്ന നിലവിളികള്‍ ദൈവം കേട്ടു. ആ മാലാഖ കുഞ്ഞുങ്ങള്‍ സ്വര്‍ഗത്തില്‍ നിന്ന് ഞങ്ങളോട് ക്ഷമിക്കട്ടെ. കുട്ടിയുടെ പിതാവാകാന്‍ യോഗ്യനല്ലാത്ത ഒരാളെ തെരഞ്ഞെടുത്തതിന് ക്ഷമ ചോദിക്കുന്നുവെന്നും അതിജീവിത നേരത്തെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

അതേസമയം, രാഹുലിനെതിരായ മൂന്നാം ബലാത്സം​ഗ കേസിൽ പൊലീസ് റിപ്പോർട്ടിന് ശേഷം ജാമ്യ ഹർജി പരിഗക്കാമെന്ന് കോടതി. കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. രാഹുലിനെ കോടതിയിൽ ഹാജരാക്കണം. പ്രൊഡക്ഷൻ വാറന്റ് ഇഷ്യൂ ചെയ്തു. കുറ്റ കൃത്യങ്ങൾ നില നിൽക്കില്ലെന്ന് പ്രതി ഭാഗം വാദിച്ചു. ഇന്നലെ റിമാൻഡിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മാവേലിക്കര സബ്ജയിലിൽ എത്തിച്ചിരുന്നു. 14 ദിവസത്തേക്കാണ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് രാഹുലിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.

Similar Posts