< Back
Kerala
താൻ എത്ര ദിവസം വരണമെന്ന് പറയേണ്ട കാര്യമൊന്നും കോടതിക്കില്ല; വിചാരണ കോടതി വിമർശനം തള്ളി അതിജീവിതയുടെ അഭിഭാഷക
Kerala

'താൻ എത്ര ദിവസം വരണമെന്ന് പറയേണ്ട കാര്യമൊന്നും കോടതിക്കില്ല'; വിചാരണ കോടതി വിമർശനം തള്ളി അതിജീവിതയുടെ അഭിഭാഷക

Web Desk
|
12 Jan 2026 4:27 PM IST

ദിലീപിന്റെ ആളുകൾ ചെയ്യുന്നതിന്റെ ബാക്കിയാണ് ഇപ്പോൾ കോടതി ചെയ്യുന്നതെന്നും മിനി

കൊച്ചി: വിചാരണ കോടതിയുടെ വിമർശനം തള്ളി അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി മിനി. കോടതിയുടേത് സത്യത്തിന് നിരക്കാത്ത വിമർശനം. താൻ എത്ര ദിവസം വരണമെന്ന് പറയേണ്ട കാര്യമൊന്നും കോടതിക്ക് ഇല്ല. കോടതിയുടെ വിമർശനം അപക്വമായത്. നിലവാരമില്ലാത്ത പരാമർശമാണ് നടത്തിയത്. എന്ത് കൊണ്ടാണ് കോടതിയിൽ നിന്ന് ഇങ്ങനെ ഒരു പ്രതികരണം ഉണ്ടായത് എന്ന് അറിയില്ല. വിചാരണ കോടതിക്ക് മറുപടി കൊടുക്കാനില്ലെന്നും മിനി. ഈ കേസിനോടുള്ള ആത്മാർത്ഥത കാരണം ജൂനിയേഴ്സ് ഇരിക്കേണ്ട സമയത്ത് പോലും കോടതിയിൽ ഹാജരായിട്ടുണ്ട്. താൻ സ്ഥലത്തില്ലാതിരുന്ന സമയത്ത് മാത്രമാണ് കോടതിയിൽ പോകാതിരുന്നത്.

ദിലീപിന്റെ ആളുകൾക്ക് യൂട്യൂബ് ചാനലുകൾ വഴി ആക്രമിക്കാനുള്ള അവസരം ഉണ്ടാക്കുന്നു. ദിലീപിന്റെ ആളുകൾ ചെയ്യുന്നതിന്റെ ബാക്കിയാണ് ഇപ്പോൾ കോടതിയും ചെയ്യുന്നത്.തൻ്റെ വിശ്വാസ്യത തകർക്കാൻ ഉള്ള ശ്രമമാണ്. കോടതി പറഞ്ഞത് വക്കീലിനെതിരെ ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യങ്ങൾ. മറ്റാരും കേസ് ഏറ്റെടുക്കില്ല, താൻ പൂർണമായും ആത്മാർത്ഥതയോടെയാണ് ഈ കേസിനായി ഇത്രയും കാലം നിലകൊണ്ടത്. ഉച്ചയ്ക്കുശേഷം ചില ദിവസങ്ങളിൽ ഉറങ്ങിയിട്ടുണ്ടാകും അത് മനുഷ്യസഹജമാണ്. കോടതി മനപ്പൂർവ്വം തനിക്കെതിരെ ഇത്തരം കാര്യങ്ങൾ പറയുന്നുവെന്നും മിനി.

വിചാരണ സമയത്ത് പത്ത് ദിവസത്തിൽ താഴെ മാത്രമാണ് അഭിഭാഷക കോടതിയിൽ എത്തിയതെന്നായിരുന്നു കോടതി വിമർശനം. അരമണിക്കൂർ മാത്രമാണ് അഭിഭാഷക കോടതിയിൽ ഉണ്ടാകാറുള്ളത്. ആ സമയങ്ങളിൽ ഉറങ്ങുകയാണ് പതിവ്. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയിൽ എത്താറുള്ളത്. എന്നിട്ടാണ് കോടതി അത് കേട്ടില്ല, പരിഗണിച്ചില്ല എന്ന് പറയാറുള്ളതെന്നും കോടതി.

Similar Posts