< Back
Kerala

Kerala
അച്ഛനെയും മകനെയും വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ
|10 Nov 2023 10:00 PM IST
പിടിയിലായ പ്രസാദ് കൊലക്കേസിൽ ശിക്ഷ കഴിഞ്ഞ് സമീപകാലത്താണ് പുറത്തിറങ്ങിയത്
പത്തനംതിട്ട: അത്തിക്കയം പൊന്നാപാറയിൽ അച്ഛനെയും മകനെയും വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. അയൽവാസിയായ പ്രസാദ് (47) ആണ് പിടിയിലായത്.
ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം. വാക്കുതർക്കത്തെ തുടർന്ന് പൊന്നാപാറ സ്വദേശികളായ സുധാകരനെയും മകൻ സുനിലിനെയും പ്രസാദ് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പ്രസാദിന്റെ വീട്ടിലേക്ക് ഇരുവരും കോഴി വേസ്റ്റ് ഇട്ടു എന്നാരോപിച്ചാണ് പ്രസാദ് ഇരുവരെയും കത്തി ഉപയോഗിച്ച് വെട്ടിയത്.
സഹോദരിയുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് പ്രസാദ്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. പ്രദേശത്ത് തന്നെയുള്ള മറ്റൊരു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രസാദ്. കൊലക്കേസിൽ ശിക്ഷ കഴിഞ്ഞ് സമീപകാലത്താണ് പുറത്തിറങ്ങിയത്.
Read Alsoസംസാരിച്ചതിന് പേരെഴുതി; പത്താം ക്ലാസ് വിദ്യാർഥിയെ സഹപാഠി ഉൾപ്പടെയുള്ള സംഘം മർദിച്ചതായി പരാതി
