< Back
Kerala
കുറ്റ്യാടിയിൽ കാർ മോഷ്ടിച്ച പ്രതി പിടിയിൽ
Kerala

കുറ്റ്യാടിയിൽ കാർ മോഷ്ടിച്ച പ്രതി പിടിയിൽ

Web Desk
|
2 Jan 2025 8:04 PM IST

കുറ്റ്യാടി അടുക്കത്ത് സ്വദേശി വിജീഷാണ് പിടിയിലായത്

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ കാർ മോഷ്ടിച്ച പ്രതി പിടിയിൽ. കുറ്റ്യാടി അടുക്കത്ത് സ്വദേശി ആശാരിപ്പറമ്പില്‍ വിജീഷാണ് പിടിയിലായത്. കാറിലുണ്ടായിരുന്ന പത്തുവയസുകാരിയെ വഴിയിൽ ഇറക്കിവിട്ടതിനുശേഷം വിജീഷ് കാറുമായി കടന്നുകളയുകയായിരുന്നു. പിന്നാലെ കാറുടമകളായ കുട്ടിയുടെ മാതാപിതാക്കൾ ചേർന്ന് വിജീഷിനെ പിടികൂടുകയായിരുന്നു.

കാർ തട്ടിയെടുത്തുകൊണ്ടുപോകവെയാണ് പത്തുവയസുകാരി കാറിലുള്ളത് വിജീഷ് അറിഞ്ഞത്. തുടർന്ന് പെണ്‍കുട്ടിയെ പുറത്തിറക്കി കാറുമായി കടന്നുകളയുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ ഇയാളെ പിന്തുടരുകയായിരുന്നു. ഇയാൾക്കെതിരെ കുറ്റ്യാടി പൊലീസ് കേസ് എടുത്തു.

Similar Posts