< Back
Kerala
ആലുവയിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് വെളിച്ചെണ്ണ മോഷ്ടിച്ച പ്രതി പിടിയിൽ
Kerala

ആലുവയിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് വെളിച്ചെണ്ണ മോഷ്ടിച്ച പ്രതി പിടിയിൽ

Web Desk
|
9 Aug 2025 7:32 AM IST

അസ്സം സ്വദേശി ജാവേദ് അലിയാണ് പിടിയിലായത്

കൊച്ചി: എറണാകുളം ആലുവയിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് വെളിച്ചെണ്ണ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. അസ്സം സ്വദേശി ജാവേദ് അലിയെയാണ് ആലുവ പൊലീസ് പെരുമ്പാവൂരിൽ നിന്ന് പിടികൂടിയത്.

തോട്ടുമുഖത്തെ ഷാ വെജിറ്റബിൾസിലാണ് മോഷണം നടന്നത്. 30 കുപ്പി വെളിച്ചെണ്ണയും ഒരു പെട്ടി ആപ്പിളും അയ്യായിരും രൂപയുൾപ്പെടെയാണ് പ്രതി കവർന്നത്.

നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. കോതമംഗലത്ത് നിന്ന് മോഷ്ടിച്ച ഒംനി വാനിൽ രാത്രി സഞ്ചരിച്ചായിരുന്നു മോഷണം. മോഷ്ടിച്ച സാധനങ്ങൾ ഇതര സംസ്ഥാന തൊഴിലാളികൾക്ക് വിൽക്കുന്നതായിരുന്നു പ്രതിയുടെ രീതി.

Similar Posts