< Back
Kerala

Kerala
കോഴിക്കോട് വലിയ പറമ്പ് സുന്നി ജുമാ മസ്ജിദിൽ കയറി മൊബൈൽ ഫോണുകൾ മോഷ്ടിച്ച പ്രതി പിടിയിൽ
|8 Dec 2023 9:00 PM IST
മലപ്പുറം നെടുമ്പറമ്പ് സ്വദേശി മുഹമ്മദ് ജൂറൈജാണ് അറസ്റ്റിലായത്
കോഴിക്കോട്: കഴിഞ്ഞ നവംബർ ആറിന് പുലർച്ചെ 2:30 ന് ചെറൂട്ടി റോഡിലുള്ള വലിയ പറമ്പ് സുന്നി ജുമാ മസ്ജിദിൽ കയറി പള്ളിയിലെ ഇമാമിന്റെയും സഹായിയുടെയും മൊബൈൽ ഫോണുകൾ മോഷ്ടിച്ച പ്രതിയെ ടൗൺ പൊലീസ് അറസ്റ്റുചെയ്തു. മലപ്പുറം നെടുമ്പറമ്പ് സ്വദേശി മുഹമ്മദ് ജൂറൈജാണ് തിരൂർ വെച്ച് പോലീസ് പിടിയിലായത്.
പ്രതിയിൽ നിന്നും മോഷ്ടിച്ച ഫോണുകൾ പൊലീസ് കണ്ടെടുത്തു. വേങ്ങര, വഴിക്കടവ്, പരപ്പനങ്ങാടി, തലശ്ശേരി പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. ടൗൺ ഇൻസ്പെക്ടർ ബൈജു കെ ജോസിന്റെ നേതൃത്വത്തിൽ എസ്.ഐ രാജീവൻ, സി.പി.ഒമാരായ ആഗ്രേഷ് കുമാർ, ഹരീഷ്, രാകേഷ്, ജിതിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.