< Back
Kerala

Kerala
പയ്യാമ്പലം സ്മൃതി മണ്ഡപത്തിലെ അതിക്രമത്തിൽ പ്രതി അറസ്റ്റിൽ; രാഷ്ട്രീയമില്ലെന്ന് പൊലീസ്
|30 March 2024 5:44 PM IST
ബീച്ചിൽ കുപ്പി പെറുക്കി നടക്കുന്നയാളാണ് അറസ്റ്റിലായ ഷാജി. കുപ്പികളിൽ ബാക്കി വന്ന ശീതള പാനീയമാണ് സ്തൂപങ്ങളിൽ ഒഴിച്ചത്
കണ്ണൂർ: പയ്യാമ്പലം സ്മൃതി മണ്ഡപത്തിലെ അതിക്രമത്തിൽ പ്രതി അറസ്റ്റിൽ. ചാല സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. അതേസമയം സംഭവത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സ്മാരകത്തിൽ ഒഴിച്ചത് പഴകിയ ശീതളപാനീയമാണെന്നാണ് പ്രതിയുടെ മൊഴി.
ബീച്ചിൽ കുപ്പി പെറുക്കി നടക്കുന്നയാളാണ് ഷാജി. കുപ്പികളിൽ ബാക്കി വന്ന ശീതള പാനീയമാണ് സ്തൂപങ്ങളിൽ ഒഴിച്ചത്.
നായനാരുടെയും കോടിയേരിയുടെയും ചടയൻ ഗോവിന്ദന്‍റെയും ഒ. ഭരതന്‍റെയും സ്മൃതി കുടീരങ്ങളിലാണ് അതിക്രമം നടത്തിയത്. പ്രദേശത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് അന്വേഷണം മുന്നോട്ട് പോയത്. അന്വേഷണം ഊര്‍ജിതമാക്കിയതിനെ തുടര്‍ന്ന് ഇന്നലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എസിപി സിബി ടോമിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അതിക്രമം അന്വേഷിച്ചത്.