< Back
Kerala
accident death, trissur
Kerala

തൃശൂരിൽ പൊലീസ് വാഹനത്തിൽ നിന്ന് ചാടിയ പ്രതി മരിച്ചു

Web Desk
|
11 March 2023 10:07 AM IST

വീഴ്ചയില്‍ തലയിടിച്ച് പരിക്കേറ്റ ഇയാള്‍ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു

തൃശൂർ: പൊലീസ് വാഹനത്തിൽ നിന്ന് ചാടിയ പ്രതി മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി (32) ആണ് മരിച്ചത്. ലഹരിയ്ക്കടിപ്പെട്ട് കത്തി കാട്ടി യാത്രക്കാരെ ഭീഷണിപ്പെടുത്തിയതിനാണ് ഇയാളെ കഴിഞ്ഞ വ്യാഴാഴ്ച തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് പൊലീസ് ജീപ്പിൽ കൊണ്ട് പോകുന്നതിനിടെ റോഡിലേക്ക് സനു എടുത്ത് ചാടുകയായിരുന്നു.

തലക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിൽ ആയിരുന്ന സനു ഇന്ന് രാവിലെയാണ് മരിച്ചത്. വലിയതുറ പൊലീസ് സ്റ്റേഷനിൽ സനുവിനെതിരെ കൊലക്കുറ്റത്തിനടക്കം കേസുകൾ ഉണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കുമെന്ന് പൊലീസ് പറഞ്ഞു.

Similar Posts