< Back
Kerala
കോട്ടയം ജില്ലാ ജയിലിൽ നിന്ന് ചാടിപ്പോയ പ്രതി പിടിയിൽ
Kerala

കോട്ടയം ജില്ലാ ജയിലിൽ നിന്ന് ചാടിപ്പോയ പ്രതി പിടിയിൽ

Web Desk
|
19 July 2025 7:59 PM IST

അസം സ്വദേശി അമീനുൾ ഇസ്‌ലാം ആണ് പിടിയിലായത്

കോട്ടയം: കോട്ടയം ജില്ലാ ജയിലിൽ നിന്ന് ചാടിപ്പോയ പ്രതി പിടിയിൽ. അസം സ്വദേശി അമീനുൾ ഇസ്‌ലാം ആണ് പിടിയിലായത്. ജൂൺ 30ന് ചാടിപ്പോയ ഇയാളെ അസം പൊലീസാണ് പിടികൂടിയത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോട്ടയത്തുനിന്നുള്ള പൊലീസ് സംഘം അസം കേന്ദ്രീകരിച്ച് ഇയാള്‍ക്കായി അന്വേഷണം നടത്തുകയായിരുന്നു. മൊബൈല്‍ മോഷണക്കെസുമായി ബന്ധപ്പെട്ടാണ് ഇയാളെ പിടികൂടിയിരുന്നത്. തുടര്‍ന്ന് അസമില്‍ നിന്നും കോട്ടയം പൊലീസ് തിരിച്ചെത്തിയപ്പോഴാണ് പ്രതിയെ അസം പൊലീസ് പിടികൂടിയത്.


Similar Posts