< Back
Kerala
pathanamthitta crime,murder case, Wife in custody, suspected that person who went missing was killed ; Wife in custody,crime news,latest malayalam news,കാണാതായ ആള്‍ കൊല്ലപ്പെട്ടതായി സംശയം,ഭാര്യ കസ്റ്റഡിയില്‍
Kerala

ഒന്നരവർഷം മുമ്പ് കാണാതായ ആളെ കൊന്നുകുഴിച്ചു മൂടിയതായി സംശയം; ഭാര്യ കസ്റ്റഡിയില്‍

Web Desk
|
27 July 2023 3:02 PM IST

കലഞ്ഞൂർ പാടം സ്വദേശിയായ നൗഷാദിനെയാണ് കാണാതായത്

പത്തനംതിട്ട: പത്തനംതിട്ടയിൽ ഒന്നരവർഷം മുമ്പ് കാണാതായ ആളെ കൊന്നുകുഴിച്ചു മൂടിയതായി സംശയം. കലഞ്ഞൂർ പാടം സ്വദേശിയായ നൗഷാദിനെയാണ് കാണാതായത്. ഇയാളുടെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നൗഷാദിന്റ പിതാവിന്റെ പരാതിയിലാണ് പൊലീസ് ആദ്യം കേസെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി നൗഷാദിന്റെ ഭാര്യയെ ചോദ്യം ചെയ്തപ്പോൾ മൊഴിയിൽ വൈരുദ്ധ്യം തോന്നി.

തുടർന്നാണ് പൊലീസ് നൗഷാദ് കുടുംബസമേതം താമസിച്ചിരുന്ന വീട്ടിൽ വിശദ പരിശോധന നടത്തിയത്. വീടിനും സമീപപ്രദേശത്തുള്ള പള്ളി സെമിത്തേരിയിലും പരിശോധന നടത്തിയിരുന്നു. ഫൊറൻസിക് ഡിപ്പാർട്ടുമെന്റും സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.


Similar Posts