< Back
Kerala

Kerala
കൊലപാതകം, കാപ്പ കേസുകളിലെ പിടികിട്ടാപ്പുള്ളികൾ പിടിയിൽ
|11 Jan 2024 5:42 PM IST
ബംഗളൂരുവിൽ നിന്നാണ് മരട് പൊലീസ് പ്രതികളെ പിടികൂടിയത്
കൊച്ചി: കൊലപാതകം, കാപ്പ കേസുകളിൽ ഒളിവിലായിരുന്ന പ്രതികളെ പിടികൂടി.ബംഗളൂരുവിൽ നിന്നാണ് ജോൺസൻ, ഹിജാസ് എന്നിവരെ എറണാകുളം മരട് പൊലീസ് പിടികൂടിയത്.മരട് എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
2019 ൽ തൃപ്പൂണിത്തുറ സ്വദേശി ബാലനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജോൺസൺ. വിചാരണ വേളയിൽ ജാമ്യത്തിലിറങ്ങുകയും ബംഗളൂരുവിലേക്ക് കടന്നുകളയുകയുമായിരുന്നു. കഴിഞ്ഞ നവംബറിൽ പൊലീസിനെ ആക്രമിച്ച ശേഷം ഒളിവില്‍ പോയയാളാണ് ഹിജാസ്. ഇയാള്‍ക്കെതിരെ കാപ്പ ചുമത്തിയിരുന്നു. കേരളത്തിലെ ലഹരിമാഫിയ സംഘത്തിലെ മുഖ്യകണ്ണികൂടിയാണ് ഇയാളെന്നാണ് പൊലീസ് പറയുന്നത്. ഒരു മാസം മുന്‍പാണ് ഇവര്‍ ബംഗളൂരുവിലെത്തിയത്. ജോണ്‍സണ്‍ ടൈല്‍ ജോലി ചെയ്തുവരികയായിരുന്നെന്നും പൊലീസ് പറയുന്നു.