< Back
Kerala

Kerala
കൊല്ലത്ത് സഹപാഠിയെ മർദിച്ച നാല് പ്ലസ് വൺ വിദ്യാർഥികൾക്ക് സസ്പെൻഷൻ
|10 July 2024 9:46 AM IST
അഞ്ചൽ വെസ്റ്റ് കല്ലട ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളാണ് സഹപാഠിയെ ക്രൂരമായി തല്ലിച്ചതച്ചത്
കൊല്ലം: അഞ്ചലിൽ സഹപാഠിയെ മർദിച്ച നാല് പ്ലസ് വൺ വിദ്യാർഥികൾക്ക് സസ്പെൻഷൻ. മർദിച്ച മൂന്നു പേരെയും ദൃശ്യങ്ങൾ പകർത്തിയ ആളിനെയുമാണ് സസ്പെൻഡ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ടാണ് അഞ്ചൽ വെസ്റ്റ് കല്ലട ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളാണ് സഹപാഠിയെ ക്രൂരമായി തല്ലിച്ചതച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ഇന്നലെ പുറത്ത് വന്നിരുന്നു. സ്‌കൂളിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം നടന്നത്.
സഹപാഠിയെ ചീത്തവിളിച്ചു എന്നാരോപിച്ചായിരുന്നു മര്‍ദനം. ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് വീഡിയോ ചിത്രീകരിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വിദ്യാര്‍ഥികളെ സ്കൂള്‍ സസ്പെന്‍ഡ് ചെയ്തത്.