< Back
Kerala
Suspension For seven students in Chathamangalam MES College beating
Kerala

ചാത്തമംഗലം എംഇഎസ് കോളജിലെ മർദനം: ഏഴ് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ

Web Desk
|
14 Nov 2023 7:58 PM IST

അഞ്ച് വിദ്യാർത്ഥികളെ കുന്ദമംഗലം പൊലിസ് വിളിച്ചുവരുത്തി

കോഴിക്കോട്: ചാത്തമംഗലം എംഇഎസ് കോളജിലെ മർദനത്തിൽ ഏഴ് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ. ഇന്ന് കോളജിൽ ചേർന്ന ആന്റി - റാഗിങ് കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. ഏഴു പേരും രണ്ടാം വർഷ വിദ്യാർത്ഥികളാണ്. പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ച് വിദ്യാർത്ഥികളെ കുന്ദമംഗലം പൊലിസ് വിളിച്ചുവരുത്തി.

ഇന്നലെയാണ് ജൂനിയർ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദനമേറ്റത്. വിദ്യാർഥിയുടെ കണ്ണിനും മുഖത്തും സാരമായി പരിക്കേറ്റിരുന്നു. സംഭവത്തെ തുടർന്ന് ജൂനിയർ വിദ്യാർഥികൾ കോളേജിനും പൊലീസിനും പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്. വിഷയത്തെ നിയമപരമായി നേരിടുമെന്നാണ് വിദ്യാർഥികൾ അറിയിക്കുന്നത്.


Similar Posts