< Back
Kerala

Kerala
'ഗൂഗിൾ പേ വഴി കൈക്കൂലി'; മണ്ണ് മാഫിയയിൽനിന്ന് പണം വാങ്ങിയ എസ്.ഐമാർക്ക് സസ്‌പെൻഷൻ
|27 Dec 2022 7:53 PM IST
പുത്തൻകുരിശ് സ്റ്റൈഷനിലെ എസ്.ഐമാരായ ജോയ് മത്തായി, അബ്ദുറഹ്മാൻ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.
കൊച്ചി: എറണാകുളത്ത് മണ്ണ് മാഫിയയിൽനിന്ന് കൈക്കൂലി വാങ്ങിയ രണ്ട് എസ്.ഐമാർക്ക് സസ്‌പെൻഷൻ. പുത്തൻകുരിശ് സ്റ്റൈഷനിലെ എസ്.ഐമാരായ ജോയ് മത്തായി, അബ്ദുറഹ്മാൻ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.
ഗൂഗിൾ പേ വഴിയാണ് ഇവർ കൈക്കൂലി വാങ്ങിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് റൂറൽ എസ്.പി വിവേക് കുമാർ ഡി.വൈ.എസ്.പിയോട് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിരുന്നു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും സസ്‌പെന്റ് ചെയ്തത്.