< Back
Kerala

Kerala
ഏഴാം ക്ലാസുകാരന്റെ മരണം: മൂന്ന് അധ്യാപകർക്ക് സസ്‌പെൻഷൻ
|23 Feb 2024 3:40 PM IST
ക്ലാസ്സിൽ വൈകിയതിന് വിദ്യാർഥി കായിക അധ്യാപകന്റെ ശിക്ഷാനടപടി നേരിട്ടിരുന്നു
ആലപ്പുഴയിലെ ഏഴാം ക്ലാസുകാരന്റെ മരണത്തിൽ കായിക അധ്യാപകൻ ക്രിസ്തുദാസ് അടക്കം മൂന്ന് അധ്യാപകർക്ക് സസ്‌പെൻഷൻ. കാട്ടൂർ ഹോളി ഫാമിലി വിസിറ്റേഷൻ പബ്ലിക് സ്‌കൂൾ വിദ്യാർഥി എ.എം പ്രജിത്തിനെ കഴിഞ്ഞ 15 നാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. ക്ലാസ്സിൽ വൈകിയതിന് വിദ്യാർഥി കായിക അധ്യാപകന്റെ ശിക്ഷാനടപടി നേരിട്ടിരുന്നു. ഇതിൽ മനംനൊന്ത് ജീവനൊടുക്കിയെന്നാണ് വീട്ടുകാരുടെ ആരോപണം.
സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിയോട് വിശദമായ അന്വേഷണത്തിന് ആവശ്യപ്പെട്ടിരിക്കുകയാണ് ബാലാവകാശ കമ്മീഷൻ. ആത്മഹത്യാ പ്രേരണ ഉണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്നും കമ്മീഷൻ അറിയിച്ചു.