< Back
Kerala
നെടുമ്പാശ്ശേരിയിൽ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
Kerala

നെടുമ്പാശ്ശേരിയിൽ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

Web Desk
|
13 Aug 2022 6:41 PM IST

കള്ളക്കടത്ത് സ്വർണവുമായെത്തിയ യാത്രക്കാരനെ സഹായിച്ചെന്ന് ബോധ്യമായതിനാലാണ് നടപടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. കസ്റ്റംസ് ഉദ്യോഗസ്ഥരായ അനീഷ്, ഉമേഷ് കുമാര്‍ സിങ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍‌ഡ് ചെയ്തത്. കള്ളക്കടത്ത് സ്വർണവുമായെത്തിയ യാത്രക്കാരനെ സഹായിച്ചെന്ന് ബോധ്യമായതിനാലാണ് നടപടി.

സൗദിയിൽ നിന്ന് എത്തിയ യാത്രക്കാരനെ സ്വർണവുമായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടുകയായിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. സ്വര്‍ണം കടത്താന്‍ സഹായിക്കുകയും കളളക്കടത്ത് നടത്തിയവരില്‍ നിന്ന് പണം കൈപറ്റുകയും ചെയ്തു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.



Similar Posts