< Back
Kerala
മദ്യപിച്ച് പൊലീസ് ജീപ്പോടിച്ചു; മലപ്പുറത്ത് എഎസ്ഐക്ക് സസ്‌പെൻഷൻ
Kerala

മദ്യപിച്ച് പൊലീസ് ജീപ്പോടിച്ചു; മലപ്പുറത്ത് എഎസ്ഐക്ക് സസ്‌പെൻഷൻ

Web Desk
|
24 Jan 2024 3:41 PM IST

എഎസ്ഐ ഓടിച്ച ജീപ്പ് മറ്റൊരു കാറിനെ ഇടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു

മലപ്പുറം: മലപ്പുറത്ത് മദ്യപിച്ച് വാഹനം ഓടിച്ചതിൽ എഎസ്ഐക്ക് സസ്പെൻഷൻ. മലപ്പുറം സ്റ്റേഷനിലെ ഗോപിക്കെതിരെയാണ് നടപടി. ജില്ലാ പോലീസ് മേധാവിയുടേതാണ് നടപടി.. ഗോപി ഓടിച്ച പൊലീസ് ജീപ്പ് മറ്റു വാഹനങ്ങളിൽ ഇടിച്ചിരുന്നു.

വടക്കാങ്ങരയിലായിരുന്നു സംഭവം. എഎസ്ഐ ഓടിച്ച ജീപ്പ് മറ്റൊരു കാറിനെ ഇടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു. തുടർന്ന് നാട്ടുകാർ ജീപ്പടക്കം പിടികൂടി പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. സേനക്ക് അവമതിപ്പുണ്ടാക്കിയെന്നും മദ്യപിച്ച് വാഹനമോടിച്ചത് ഗുരുതര കുറ്റമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇയാളെ മലപ്പുറം എസ്പി സസ്‌പെൻഡ് ചെയ്തത്.

Similar Posts