< Back
Kerala

Kerala
എസ്.വി ഭട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ്
|26 May 2023 11:37 PM IST
ഇദ്ദേഹത്തെ നേരത്തെ ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചിരുന്നു.
കൊച്ചി: എസ്.വി ഭട്ടി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. മുൻ ചീഫ് ജസ്റ്റിസ് എസ് മണികുമാർ വിരമിച്ച ശേഷം ഹൈക്കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയായ എസ്.വി ഭട്ടിയെ ആക്ടിങ് ചീഫ് ജസ്റ്റിസായി നേരത്തെ നിയമിച്ചിരുന്നു.
ഇദ്ദേഹത്തെ ചീഫ് ജസ്റ്റിസാക്കണമെന്ന ശുപാർശ കേന്ദ്രത്തിന് കൊളീജിയം അയയ്ക്കുകയും ചെയ്തിരുന്നു. ഈ ശുപാർശയാണ് കേന്ദ്രം അംഗീകരിച്ച് ഉത്തരവായിരിക്കുന്നത്. ആന്ധ്രാ സ്വദേശിയാണ് ഭട്ടി.
നാളെ മുതൽ കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് അദ്ദേഹം സേവനമാരംഭിക്കും. അദ്ദേഹത്തിന്റെ കാലാവധി സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ബ്രഹ്മപുരം പ്ലാന്റ് ഉൾപ്പെടെയുള്ള വിഷയങ്ങൾ എസ്.വി ഭട്ടിയുടെ ബെഞ്ചാണ് പരിഗണിച്ചിരുന്നത്. പൊതുതാൽപര്യ ഹരജികൾ ഉൾപ്പെടെയുള്ളവ ആയിരിക്കും ഇനി അദ്ദേഹത്തിന്റെ പരിഗണനയ്ക്ക് വരിക.