< Back
Kerala
Swalih murder case 4 people arrested
Kerala

തിരൂർ കാട്ടിലപ്പള്ളി സ്വാലിഹ് വധം; നാലു പേർകൂടി അറസ്റ്റിൽ

Web Desk
|
25 Oct 2023 7:02 PM IST

കഴിഞ്ഞ ശനിയാഴ്ചയാണ് സ്വാലിഹിനെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.

തിരൂർ: കാട്ടിലപ്പള്ളി സ്വാലിഹ് വധക്കേസിൽ നാലുപേർകൂടി അറസ്റ്റിൽ. കാട്ടിലപ്പള്ളി സ്വദേശി ആലിക്കുട്ടി, മക്കളായ അൻഷാദ്, അജ്‌രിഫ് എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതി ആഷിഖ് നേരത്തെ അറസ്റ്റിലായിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് സ്വാലിഹിനെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വാലിഹും സുഹൃത്തുക്കളുമായി ആഷിഖ് തർക്കമുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്യാൻ ആഷിഖ് പിതാവും സഹോദരൻമാരുമായെത്തി സ്വാലിഹിനെ മർദിക്കുകയായിരുന്നു.

Related Tags :
Similar Posts