< Back
Kerala
മുൻ ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ അന്തരിച്ചു
Kerala

മുൻ ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ അന്തരിച്ചു

Web Desk
|
7 July 2021 10:49 AM IST

വര്‍ക്കല ശ്രീനാരായണ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 99 വയസ്സായിരുന്നു.

ദീര്‍ഘകാലം ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്‍റായിരുന്ന ശിവഗിരി മഠം മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ അന്തരിച്ചു. വര്‍ക്കല ശ്രീനാരായണ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 99 വയസ്സായിരുന്നു.


ഇന്ന് വൈകിട്ട് അഞ്ചിന് അദ്ദേഹത്തെ സമാധിയിരുത്തും. ദീര്‍ഘകാലം ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് അധ്യക്ഷനായിരുന്ന സ്വാമി പ്രകാശാനന്ദ രണ്ട് വര്‍ഷത്തോളമായി ആരോഗ്യ പ്രശ്‌നങ്ങളേത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1995 മുതല്‍ 1997 വരെയും 2006 മുതൽ 2016വരെയും അദ്ദേഹം ധര്‍മസംഘം ട്രസ്റ്റ് പ്രസിന്‍റായിരുന്നു. 1970ലും 1977ലും ജനറൽ സെക്രട്ടറിയായും സേവനമനുഷ്ടിച്ചു.

22–ാം വയസിൽ സ്വാമിശങ്കരാനന്ദയുടെ ശിഷ്യനായാണ് സ്വാമി പ്രകാശാനന്ദ ശിവഗിരിയിലെത്തുന്നത്. 35–ാം വയസിലാണ് അദ്ദേഹം സന്യാസദീക്ഷ സ്വീകരിച്ചത്. പ്രകാശാനന്ദ പ്രസിന്‍റായിരുന്ന സമയത്താണ് ശിവഗിരി ബ്രഹ്മ വിദ്യാലയം സ്ഥാപിച്ചത്.

Related Tags :
Similar Posts