< Back
Kerala
ഇ.ഡിക്ക് മുന്നിൽ അഞ്ചര മണിക്കൂർ; സ്വപ്‌ന സുരേഷിനെ നാളെയും ചോദ്യം ചെയ്യും
Kerala

ഇ.ഡിക്ക് മുന്നിൽ അഞ്ചര മണിക്കൂർ; സ്വപ്‌ന സുരേഷിനെ നാളെയും ചോദ്യം ചെയ്യും

Web Desk
|
22 Jun 2022 5:47 PM IST

കോടതിയിൽ സ്വപ്ന നൽകിയ 164 മൊഴിയുടെ പകർപ്പ് ലഭിച്ചതിന് പിന്നാലെയാണ് ഇഡിയുടെ നടപടി

കൊച്ചി: സ്വർണ്ണക്കടത്തിലെ കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. അഞ്ചര മണിക്കൂറാണ് ഇന്നത്തെ ചോദ്യം ചെയ്യൽ നീണ്ടത്. നാളെ വീണ്ടും ചോദ്യം ചെയ്യലിനെത്താൻ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്.

കോടതിയിൽ സ്വപ്ന നൽകിയ 164 മൊഴിയുടെ പകർപ്പ് ലഭിച്ചതിന് പിന്നാലെയാണ് ഇഡിയുടെ നടപടി. മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്നയുടെ മൊഴിയിലുള്ളത്.

മുഖ്യമന്ത്രിയെ പ്രതികൂട്ടിൽ ആക്കി സ്വപ്ന സുരേഷ് നൽകിയ 164 മൊഴിയിലാണ് ഇ.ഡി തുടർ അന്വേഷണത്തിലേക്ക് കടക്കുന്നത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. മുഖ്യമന്ത്രി, ഭാര്യ, മകൾ, കെടി ജലീൽ എന്നിവർക്കെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളാണ് സ്വപ്ന ഉന്നയിച്ചത്. ചോദ്യം ചെയ്യൽ പൂർത്തിയായതിന് ശേഷമാകും പ്രമുഖരുടെ മൊഴിയെടുക്കുന്ന കാര്യത്തിൽ ഇ.ഡി അന്തിമ തീരുമാനമെടുക്കുക.

Similar Posts