< Back
Kerala

Kerala
സ്വപ്ന സുരേഷിന്‍റെ ആരോപണം; വിജേഷ് പിള്ളയെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു
|7 April 2023 5:18 PM IST
കേസിൽ സ്വപ്‌ന സുരേഷിനേയും അന്വേഷണ സംഘം ബംഗളൂരുവിലെത്തി ചോദ്യം ചെയ്യും
കണ്ണൂര്‍: സ്വർണക്കടത്ത് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന സ്വപ്‌ന സുരേഷിന്റെ ആരോപണത്തിൽ കണ്ണൂർ സ്വദേശി വിജേഷ് പിള്ളയെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. കണ്ണൂർ എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് വിജേഷ് പിള്ളയെ ചോദ്യം ചെയ്തത്.
സ്വപ്‌ന ഗൂഢാലോചന നടത്തിയെന്ന സി.പി.എം തളപ്പറമ്പ് ഏരിയ സെക്രട്ടറിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കേസിൽ സ്വപ്‌ന സുരേഷിനേയും അന്വേഷണ സംഘം ബംഗളൂരുവിലെത്തി ചോദ്യം ചെയ്യും.
എം.വി ഗോവിന്ദനെയോ, മകനെയോ നേരിട്ട് അറിയില്ലെന്ന് വിജേഷ് പിള്ള പറഞ്ഞു. ആരോപണം സ്വപ്ന സുരേഷ് കെട്ടിച്ചമച്ചതാണെന്ന് വിജേഷ് പിള്ള പറഞ്ഞു. ബിസിനസ് ആവശ്യത്തിനായി സ്വപ്നയെ കണ്ടിരുന്നു. സ്വപ്ന സുരേഷ് ഗൂഢാലോന നടത്തിയിട്ടുണ്ടാകാം, എന്നാൽ എനിക്ക് അത് അറിയില്ല. 30 കോടിയും കൊല്ലുമെന്നുള്ള കഥയും സ്വപ്ന സുരേഷ് ഉണ്ടാക്കിയതാണ്. വിജേഷ് പിള്ള പറഞ്ഞു.


