< Back
Kerala
സ്വപ്‌ന സുരേഷിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസ്; രണ്ടാം പ്രതി സച്ചിൻ ദാസ് മാപ്പുസാക്ഷിയായി
Kerala

സ്വപ്‌ന സുരേഷിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസ്; രണ്ടാം പ്രതി സച്ചിൻ ദാസ് മാപ്പുസാക്ഷിയായി

Web Desk
|
14 Nov 2024 11:42 AM IST

കേസിലെ ഏക പ്രതിയായി സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിൽ രണ്ടാം പ്രതി സച്ചിൻ ദാസ് മാപ്പുസാക്ഷിയായി. സച്ചിൻ ദാസിന്റെ അപേക്ഷ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചു. മാപ്പുസാക്ഷിയാക്കണമെന്ന സച്ചിന്റെ ആവശ്യത്തെ പ്രോസിക്യൂഷനും എതിർത്തില്ല. കഴിഞ്ഞ ജൂണിലാണ് സച്ചിൻ ഹരജി നൽകിയത്.

കേസിനെക്കുറിച്ച് തനിക്ക് കൂടുതൽ വിവരങ്ങൾ അറിയാമെന്നും താൻ നിരപരാധിയാണ്, മാപ്പുസാക്ഷിയാക്കണം എന്നായിരുന്നു സച്ചിൻ ദാസിന്റെ ഹരജിയുടെ ഉള്ളടക്കം. കേസുമായി ബന്ധപ്പെട്ട് ഇനി സ്വപ്‌ന സുരേഷ് മാത്രമാണ് പ്രതിയായുണ്ടാവുക.

സ്വപ്നയ്ക്ക് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകിയെന്നാണ് സച്ചിനെതിരെ ചുമത്തിയിരുന്ന വകുപ്പ്.

Similar Posts