< Back
Kerala
വാങ്ങിയത് 14 സെന്റ് രേഖയിലുള്ളത് ഒമ്പത് സെന്റ്; സ്വീഡിഷ് പൗരനും  ഹോംസ്‌റ്റേ തട്ടിപ്പിന് ഇരയായി
Kerala

വാങ്ങിയത് 14 സെന്റ് രേഖയിലുള്ളത് ഒമ്പത് സെന്റ്; സ്വീഡിഷ് പൗരനും ഹോംസ്‌റ്റേ തട്ടിപ്പിന് ഇരയായി

Web Desk
|
3 Jan 2022 8:11 AM IST

ഇടനിലക്കാർ ചേർന്ന് പറ്റിച്ചെന്ന് പരാതി

കോവളത്ത് മദ്യം ഒഴിച്ചു കളഞ്ഞ സ്വീഡിഷ് പൗരൻ സ്റ്റീഫൻ ഹോം സ്റ്റേ തട്ടിപ്പിനും ഇരയായി. 2010 മുതൽ സ്ഥിരമായി കേരളത്തിൽ വിനോദയാത്രക്കായി ഇദ്ദേഹവും കുടുംബവും എത്താറുണ്ട്. പിന്നീടാണ് കേരളത്തിൽ ഹോം സ്‌റ്റേ ബിസിനസ് തുടങ്ങാമെന്ന തീരുമാനത്തിലെത്തുന്നത്. 2015ൽ ഹോംസ്‌റ്റേ വാങ്ങാൻ തീരുമാനിച്ചു. എന്നാൽ സ്വീഡിഷ് പൗരനായതിനാൽ ഭൂമി വാങ്ങുന്നതിന് തടസങ്ങളുണ്ടായിരുന്നു. ഇതൊഴിവാക്കാൻ നാട്ടുകാരെ ഉൾപ്പെടുത്തി കമ്പനി രൂപീകരിച്ചു.

തുടർന്ന് 2018 ൽ 1.65 കോടി രൂപയ്ക്ക് ഹോം സ്റ്റേ വാങ്ങി. 14 സെന്റും വീടുമാണ് പണം കൊടുത്ത് വാങ്ങിയിരുന്നത്. എന്നാൽ രേഖകൾ വന്നപ്പോൾ അതിൽ ഒമ്പത് സെന്റ് മാത്രമാണ് ഉണ്ടായിരുന്നത്. മലയാളം അറിയാത്ത സ്റ്റീഫനെ ഇടനിലക്കാർ ചേർന്ന് പറ്റിതാണെന്നാണ് പരാതി. ഇതോടെ ഹോം സ്‌റ്റേക്ക് പൂട്ടുവീണിരിക്കുകയാണ്. സ്വത്തുതർക്കം സംബന്ധിച്ച കേസുകൾ കോടതിയിലാണ്. തട്ടിപ്പിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സ്റ്റീഫൻ ഫോർട്ട് അസി. കമ്മീഷണറെ സമീപിച്ചിരുന്നു. ഇതിനിടയിലാണ് പുതുവത്സര തലേന്ന് പൊലീസ് ഇദ്ദേഹത്തിന്റെ മദ്യം ഒഴുക്കി കളയുന്നതും അത് വാർത്തയാകുന്നതും.


Similar Posts