< Back
Kerala
പി സി ജോർജിനെതിരെ പീഡനക്കേസ്; ഉടൻ അറസ്റ്റിന് സാധ്യത
Kerala

പി സി ജോർജിനെതിരെ പീഡനക്കേസ്; ഉടൻ അറസ്റ്റിന് സാധ്യത

Web Desk
|
2 July 2022 2:22 PM IST

2022 ഫെബ്രുവരി 10 ന് തൈക്കാട് ഗസ്റ്റ് ഹൗസിൽ വച്ചാണ് സംഭവം നടന്നതെന്ന് പരാതിക്കാരി മൊഴിയിൽ പറയുന്നു

തിരുവനന്തപുരം: സോളാർ കേസിലെ പരാതിക്കാരി നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ മുൻ എംഎൽഎ പി. സി ജോർജിനെതിരെ കേസെടുത്തു. മ്യൂസിയം പൊലീസാണ് കേസെടുത്തത്. 354,354എ വകുപ്പുകൾ ചുമത്തിയാണ് കേസ്. പീഡനശ്രമം, ഫോണിൽ അശ്ലീല സന്ദേശമയച്ചു, ലൈംഗിക താത്പര്യത്തോടുകൂടി കടന്ന് പിടിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചത്. 2022 ഫെബ്രുവരി 10 ന് തൈക്കാട് ഗസ്റ്റ് ഹൗസിൽ വച്ചാണ് സംഭവം നടന്നതെന്ന് പരാതിക്കാരി മൊഴിയിൽ പറയുന്നു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനാകേസിലായിരുന്നു പി.സി ജോർജിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിൽ നടന്ന ചോദ്യം ചെയ്യലിലാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.

കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച തിരുവനന്തപുരത്തെത്താൻ ജോർജിന് നോട്ടീസ് നൽകിയിരുന്നെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി എത്തിയിരുന്നില്ല.

Similar Posts