< Back
Kerala
ഇവരൊക്കെ പണിയുന്ന പാലവും കെട്ടിടവും ഉലഞ്ഞു പോകുമോ എന്ന ആകുലത ആരും പങ്കുവെക്കുന്നില്ല: ഇഡബ്ല്യുഎസിൽ 66078-ാം റാങ്കുകാരനും അലോട്ട്മെന്‍റ് ലഭിച്ചതില്‍ ടി.എസ് ശ്യാംകുമാര്‍

 ടി.എസ് ശ്യാംകുമാര്‍

Kerala

'ഇവരൊക്കെ പണിയുന്ന പാലവും കെട്ടിടവും ഉലഞ്ഞു പോകുമോ എന്ന ആകുലത ആരും പങ്കുവെക്കുന്നില്ല': ഇഡബ്ല്യുഎസിൽ 66078-ാം റാങ്കുകാരനും അലോട്ട്മെന്‍റ് ലഭിച്ചതില്‍ ടി.എസ് ശ്യാംകുമാര്‍

Web Desk
|
26 Aug 2025 4:36 PM IST

''സംവരണം മെറിറ്റ് തകർക്കുമെന്നായിരുന്നു സ്ഥിരം വാദം. എന്നാലിന്ന് 66078-ാം റാങ്കുകാരന് EWS വിഭാഗത്തിൽ എൻജിനിയറിങ് കോളേജിൽ അലോട്ട്‌മെന്റ് ലഭിക്കുമ്പോൾ 'മെറിറ്റ്' നഷ്ടപ്പെടുമെന്ന നിലവിളി ആർക്കുമില്ല''

കോഴിക്കോട്: ഇഡബ്ല്യുഎസിൽ 66078-ാം റാങ്കുകാരനും ഗവ. എൻജി കോളജിൽ അലോട്ട്മെന്‍റ് ലഭിച്ചതില്‍ പ്രതികരണവുമായി ദലിത് ചിന്തകനും ആക്ടിവിസ്റ്റുമായ ഡോ ടി.എസ് ശ്യാംകുമാര്‍.

സംവരണം മെറിറ്റ് തകർക്കുമെന്നായിരുന്നു സ്ഥിരം വാദം. എന്നാലിന്ന് 66078ാം റാങ്കുകാരന് ഇഡബ്ല്യുഎസ് വിഭാഗത്തിൽ എൻജിനിയറിങ് കോളേജിൽ അലോട്ട്മെന്റ് ലഭിക്കുമ്പോൾ "മെറിറ്റ് " നഷ്ടപ്പെടുമെന്ന നിലവിളി ആർക്കുമില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇവരൊക്കെ പണിയുന്ന പാലവും കെട്ടിടവും ഉലഞ്ഞു പോകുമോ എന്ന ആകുലതയും ആരും പങ്കു വെയ്ക്കുന്നില്ല. ഇവർക്കൊക്കെ ഇതെന്തു പറ്റി ? അദ്ദേഹം ചോദിക്കുന്നു.

എൻജിനീയറിങ് പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷ കമീഷണറുടെ നാല് റൗണ്ട് അലോട്ട്മെന്‍റ് പൂർത്തിയായപ്പോഴാണ് സാമ്പത്തിക പിന്നാക്ക വിഭാഗ സംവരണത്തിൽ (ഇ.ഡബ്ല്യു.എസ്) 66078-ാം റാങ്കുകാരനും സർക്കാർ കോളജിൽ അലോട്ട്മെന്‍റ് ലഭിച്ചത്. 67505 പേരാണ് മൊത്തം റാങ്ക് പട്ടികയിലുള്ളത്. അറുപതിനായിരത്തിന് മുകളിൽ റാങ്കുള്ള 12 പേർ ഇഡബ്ല്യുഎസ് വിഭാഗത്തിൽ നിന്ന് റാങ്ക് പട്ടികയിൽ ഇടംപിടി ച്ചു. നാലാം ഘട്ടത്തിൽ 1858 പേർക്കാണ് പുതുതായി അലോട്ട്മെന്‍റ് ലഭിച്ചത്. 5550 പേർ മൂന്നാം റൗണ്ടിലെ സീറ്റ് തന്നെ നാലാം റൗണ്ടിലും നിലനിർത്തി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സംവരണം മെറിറ്റ് തകർക്കുമെന്നായിരുന്നു സ്ഥിരം വാദം. എന്നാലിന്ന് 66078 ആം റാങ്കുകാരന് EWS വിഭാഗത്തിൽ എൻജിനിയറിംഗ് കോളേജിൽ അലോട്ട്മെന്റ് ലഭിക്കുമ്പോൾ "മെറിറ്റ് " നഷ്ടപ്പെടുമെന്ന നിലവിളി ആർക്കുമില്ല ! ഇവരൊക്കെ പണിയുന്ന പാലവും കെട്ടിടവും ഉലഞ്ഞു പോകുമോ എന്ന ആകുലതയും ആരും പങ്കു വെയ്ക്കുന്നില്ല. ഇവർക്കൊക്കെ ഇതെന്തു പറ്റി ?

Similar Posts