< Back
Kerala
T Siddique facebook post
Kerala

'സി.എ.എ എന്താണെന്ന് മോദിജി കാണിച്ചുതന്നു'; ഡോ. അബ്ദുസ്സലാമിനെ റോഡ് ഷോയിൽനിന്ന് ഒഴിവാക്കിയതിൽ ടി. സിദ്ദീഖ്

Web Desk
|
19 March 2024 4:54 PM IST

മലപ്പുറം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയായ ഡോ. അബ്ദുസ്സലാമിനെ പാലക്കാട് നടന്ന മോദിയുടെ റോഡ് ഷോയിൽ നിന്ന് ഒഴിവാക്കിയിരുന്നു.

കോഴിക്കോട്: മലപ്പുറത്തെ എൻ.ഡി.എ സ്ഥാനാർഥി ഡോ. അബ്ദുസ്സലാമിനെ നരേന്ദ്ര മോദിയുടെ റോഡ് ഷോയിൽനിന്ന് ഒഴിവാക്കിയതിൽ പ്രതികരണവുമായി ടി. സിദ്ദീഖ് എം.എൽ.എ. സി.എ.എ എന്താണെന്ന് അറിയാത്തവർക്ക് മോദിജി ഉദാഹരണം കാണിച്ചു തന്നതാണെന്ന് സിദ്ദീഖ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

''സി.എ.എ എന്താണെന്ന് അറിയാത്തവർക്കായി മോദിജി ഇന്ന് പാലക്കാട് വച്ച് ഉദാഹരണം കാണിച്ച് തന്നിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം എന്താണെന്ന് അറിയാത്തവർക്ക് ഇതിലും നല്ല ഉദാഹരണം ഇനി കിട്ടാനില്ല. ഇത് വിശദീകരിക്കാനുള്ള ബുദ്ധിമുട്ട് കുറച്ച് തന്ന മോദിജിക്ക് അഭിവാദ്യങ്ങൾ...സലാം... മോഡിജി...'' - സിദ്ദീഖ് ഫേസ്ബുക്കിൽ കുറിച്ചു.

വാഹനത്തിൽ സ്ഥലമില്ലാത്തതുകൊണ്ടാണ് തന്നെ കയറ്റാതിരുന്നതെന്ന് അബ്ദുസ്സലാം പ്രതികരിച്ചു. മോദിക്കൊപ്പം പാലക്കാട്, പൊന്നാനി മണ്ഡലങ്ങളിലെ ബി.ജെ.പി സ്ഥാനാർഥികളുണ്ടായിരുന്നു. അബ്ദുസ്സലാം സ്ഥാനാർഥിയാണെന്ന് പറഞ്ഞെങ്കിലും ലിസ്റ്റിൽ പേരില്ലെന്ന് പറഞ്ഞ് എസ്.പി.ജി ഉദ്യോഗസ്ഥർ ഒഴിവാക്കുകയായിരുന്നു.

Similar Posts