< Back
Kerala
സുധാകരനെതിരെ കേസെടുത്തത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം: ടി സിദ്ദീഖ്
Kerala

സുധാകരനെതിരെ കേസെടുത്തത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം: ടി സിദ്ദീഖ്

Web Desk
|
19 May 2022 10:05 AM IST

പരനാറി, നികൃഷ്ടജീവി, കുലംകുത്തി പരാമർശങ്ങൾ നടത്തിയത് പിണറായി വിജയനാണ്. അതിനെതിരെയൊന്നും കേസെടുത്തിട്ടില്ല. അന്നൊന്നും ഉണ്ടാകാത്തത് ഇന്ന് സംഭവിച്ചിരിക്കുന്നു.

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള നിർദേശപ്രകാരമാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസെടുത്തതെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് ടി സിദ്ദീഖ്. കേസ് ജനങ്ങൾ വിലയിരുത്തും. എൽഡിഎഫ് സ്ഥാനാർഥിയെക്കുറിച്ച് ഇടതുപക്ഷ അണികൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. അത് മറികടക്കാനാണ് മുഖ്യമന്ത്രി നേരിട്ട് ബുത്ത് തലത്തിൽ ഇടപെട്ടത്. എന്നിട്ടും പ്രശ്‌നങ്ങൾ തീരാത്തതിനാലാണ് ശ്രദ്ധതിരിക്കാൻ സിപിഎം ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്നും സിദ്ദീഖ് പറഞ്ഞു.

ജിഗ്നേശ് മേവാനിക്കെതിരെ കേസെടുത്ത് ഭയപ്പെടുത്താൻ ശ്രമിക്കുന്ന മോദി സർക്കാറിന്റെ അതേ നിലപാട് തന്നെയാണ് പിണറായിയും സ്വീകരിക്കുന്നത്. കണ്ണൂരിൽനിന്ന് പാർട്ടി ഗുണ്ടകളെ ഇറക്കി യുഡിഎഫ് പ്രവർത്തകരെ ഭയപ്പെടുത്താനാണ് സിപിഎം ശ്രമം. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

പരനാറി, നികൃഷ്ടജീവി, കുലംകുത്തി പരാമർശങ്ങൾ നടത്തിയത് പിണറായി വിജയനാണ്. അതിനെതിരെയൊന്നും കേസെടുത്തിട്ടില്ല. അന്നൊന്നും ഉണ്ടാകാത്തത് ഇന്ന് സംഭവിച്ചിരിക്കുന്നു. കേസെടുത്ത് ഭയപ്പെടുത്താമെന്നാണ് സിപിഎം വിചാരിക്കുന്നത്. ഇതിന് തൃക്കാക്കരയിലെ ജനങ്ങൾ മറുപടി നൽകുമെന്നും സിദ്ദീഖ് പറഞ്ഞു.



Similar Posts