< Back
Kerala
താമരശേരി ലഹരി മാഫിയാ ആക്രമണം; മൂന്നു പ്രതികൾ കൂടി പിടിയിൽ
Kerala

താമരശേരി ലഹരി മാഫിയാ ആക്രമണം; മൂന്നു പ്രതികൾ കൂടി പിടിയിൽ

Web Desk
|
7 Sept 2023 9:00 PM IST

കേസിൽ ഇതുവരെ എട്ടു പേർ പിടിയിലായി

കോഴിക്കോട്: താമരശ്ശേരി കൂരിമുണ്ടയിലെ ലഹരിമരുന്ന് മാഫിയാ ആക്രമണത്തിൽ മൂന്നു പ്രതികൾ കൂടി പിടിയിൽ. കൊടുവള്ളി വട്ടങ്ങാംപൊയിൽ അഷറഫ്, മാനിപുരം കുന്നുമ്മൽ മഹേഷ് കുമാർ, വെളുത്തേടത്ത് ചാലിൽ സനൂപ് എന്നിവരാണ് പിടിയിലായത്. ഇതോടെ പിടിയിലായവരുടെ എണ്ണം എട്ടായി.

താമരശേരി സി.ഐയുടെയും ഡി.വൈ.എസ്.പിയുടെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. ഇന്ന് ഉച്ചയോടെ തന്നെ കേസിലെ പ്രധാന പ്രത്ിയായിട്ടുള്ള അയ്യൂബിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മറ്റു മൂന്ന് പ്രതികളെ കൂടി അറസ്റ്റ് ചെയ്തത്.

പൊലീസിന് നേരെയുള്ള ആക്രമണം വീട് കേറിയുള്ള ആക്രമണം എന്നിങ്ങനെ രണ്ടു രണ്ട് കേസുകളാണ് പൊലീസ് എടുത്തിട്ടുള്ളത്. ഈ രണ്ടു കേസുകളിലുമായി 15ൽ അധികമാളുകളെ പിടികൂടാനുണ്ടെന്നാണ് അന്വേഷണം സംഘം പറയുന്നത്. ഈ വിഷയത്തിൽ മനുഷ്യവകാശ കമ്മീഷന്റെ ഇടപെടലുണ്ടായിട്ടുണ്ട്. 15 ദിവസത്തിനകം ഈ വിഷയുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യവകാശ കമ്മീഷൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്.

Similar Posts