< Back
Kerala

Kerala
വർക്കലയിൽ തിരയിൽപെട്ട് തമിഴ്നാട് സ്വദേശി മരിച്ചു
|18 March 2024 6:30 PM IST
തമിഴ്നാട്ടിൽനിന്ന് ഇന്ന് രാവിലെ 31 പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് വിശ്വ എത്തിയത്
തിരുവനന്തപുരം: വർക്കലയിൽ തിരയിൽപെട്ട് തമിഴ്നാട് സ്വദേശി മരിച്ചു. തമിഴ്നാട് കരൂർ സ്വദേശി വിശ്വ(21) ആണ് മരിച്ചത്. കടലിൽ കുളിക്കുന്നതിനിടയിൽ ശക്തമായ തിരയിൽപെടുകയായിരുന്നു.
തമിഴ്നാട്ടിൽനിന്ന് ഇന്ന് രാവിലെ 31 പേരടങ്ങുന്ന സംഘത്തിലാണ് വിശ്വ എത്തിയത്. കൂടെ ഉണ്ടായിരുന്നവരെ ലൈഫ് ഗാര്‍ഡ് സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷിച്ചു.
മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Summary: Native of Tamil Nadu dies in a sea wave accident in Varkala, Thiruvananthapuram