< Back
Kerala
ഷാരോൺ വധം തമിഴ്‌നാട് പൊലീസ് അന്വേഷിക്കുന്നതാണ് ഉചിതമെന്ന് നിയമോപദേശം
Kerala

ഷാരോൺ വധം തമിഴ്‌നാട് പൊലീസ് അന്വേഷിക്കുന്നതാണ് ഉചിതമെന്ന് നിയമോപദേശം

Web Desk
|
8 Nov 2022 12:17 PM IST

കേരള പൊലീസ് കേസ് അന്വേഷിക്കുന്നതിൽ നിയമപരമായി തടസ്സമില്ലെങ്കിലും തമിഴ്‌നാട് പൊലീസിന് കൈമാറുന്നതാണ് കൂടുതൽ ഉചിതമെന്ന് ഡി.ജി.പിയുടെ നിയമോപദേശത്തിൽ പറയുന്നു.

കൊച്ചി: ഷാരോൺ വധക്കേസിന്റെ അന്വേഷണം തമിഴ്‌നാട് പൊലീസിനെ ഏൽപ്പിക്കുന്നതാണ് ഉചിതമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം. ഷാരോൺ മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളജിലാണെങ്കിലും കുറ്റകൃത്യവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഏറെ നടന്നത് തമിഴ്‌നാട്ടിലാണ്. കേരളാ പൊലീസ് അന്വേഷിച്ചാൽ കുറ്റപത്രം നൽകിക്കഴിയുമ്പോൾ പ്രതിഭാഗം കോടതിയിൽ സാങ്കേതിക പ്രശ്‌നങ്ങൾ ഉന്നയിക്കാൻ സാധ്യതയുണ്ടെന്നും ഡി.ജി.പി സർക്കാറിനെ അറിയിച്ചു.

കേരള പൊലീസ് കേസ് അന്വേഷിക്കുന്നതിൽ നിയമപരമായി തടസ്സമില്ലെങ്കിലും തമിഴ്‌നാട് പൊലീസിന് കൈമാറുന്നതാണ് കൂടുതൽ ഉചിതമെന്ന് ഡി.ജി.പിയുടെ നിയമോപദേശത്തിൽ പറയുന്നു. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി നിയമോപദേശം തേടിയിരുന്നു. ഇതേ അഭിപ്രായം തന്നെയായിരുന്നു ജില്ലാ ഗവ. പ്ലീഡറും പൊലീസിന് കൈമാറിയത്.

ഷാരോൺ ഗ്രീഷ്മക്ക് താലി ചാർത്തിയ വെട്ടുകാട് പള്ളിയിലും പരിസരത്തും ഇവർ വിശ്രമിച്ച വേളി ടൂറിസ്റ്റ് വില്ലേജിലും ഗ്രീഷ്മയുമായി പൊലീസ് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തി. ഒരു വിമുഖതയുമില്ലാതെ കാര്യങ്ങൾ വിവരിച്ച ഗ്രീഷ്മ, കുറ്റങ്ങളെല്ലാം സമ്മതിച്ചു.

Similar Posts