< Back
Kerala

Kerala
മുല്ലപ്പെരിയാര്‍ മുന്നറിയിപ്പില്ലാതെ തുറന്നെന്ന കേരളത്തിന്‍റെ വാദം തള്ളി തമിഴ്നാട്
|14 Dec 2021 8:28 PM IST
അണക്കെട്ട് ശക്തിപ്പെടുത്താനുള്ള നടപടികൾക്ക് കേരളം തടസം നിൽക്കുന്നുവെന്നും തമിഴ്നാട്
മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടെന്ന കേരളത്തിന്‍റെ വാദം തള്ളി തമിഴ്നാട്. മുന്നറിയിപ്പ് നൽകിയാണ് വെള്ളം തുറന്നുവിട്ടതെന്ന് സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ തമിഴ്നാട് വ്യക്തമാക്കി.
വെള്ളം തുറന്ന് വിടുന്നതിൽ തീരുമാനം എടുക്കാൻ സംയുക്ത സമിതി വേണമെന്ന ആവശ്യവും തമിഴ്നാട് തള്ളി. അണക്കെട്ട് ശക്തിപ്പെടുത്താനുള്ള നടപടികൾക്ക് കേരളം തടസം നിൽക്കുന്നുവെന്നും തമിഴ്നാട് സത്യവാങ്മൂലത്തിൽ ആരോപിച്ചു.
തുടര്‍ച്ചയായി രാത്രികാലത്ത് തമിഴ്നാട് മുല്ലപ്പെരിയാറില്‍ നിന്ന് വന്‍തോതില്‍ വെള്ളം ഒഴുക്കിവിട്ടതോടെ പെരിയാറില്‍ ജലനിരപ്പ് കൂടി. സമീപത്തെ വീടുകളില്‍ വെള്ളം കയറുന്ന സാഹചര്യമുണ്ടായി. തുടര്‍ന്നാണ് കേരളം തമിഴ്നാടിനെതിരെ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്.