< Back
Kerala

Kerala
കിളിമാനൂരില്‍ ടാങ്കർ ലോറി തോട്ടിലേക്ക് മറിഞ്ഞു
|24 Jun 2024 8:09 AM IST
ശക്തമായ മഴയിൽ റോഡിൽ നിന്ന് തെന്നി തോട്ടിലേക്ക് മറിയുകയായിരുന്നു
തിരുവനന്തപുരം: കിളിമാനൂർ തട്ടത്തുമലയിൽ ഇന്ധനം നിറച്ച ടാങ്കർ ലോറി തോട്ടിലേക്ക് മറിഞ്ഞു.ശക്തമായ മഴയിൽ റോഡിൽ നിന്ന് തെന്നി തോട്ടിലേക്ക് മറിയുകയായിരുന്നു. തോട്ടിൽ ഇന്ധനം കലർന്നിട്ടുണ്ട്.ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്.അപകടത്തിൽ ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റിട്ടുണ്ട്.
ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. പൊലീസും അഗ്നിശമനസേന അംഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. ഐ.ഒ.സി അധികൃതരുടെ സഹായത്തോടെ ഇന്ധനം മാറ്റാനുള്ള ശ്രമം നടക്കുകയാണ്.