< Back
Kerala
താനൂർ ബോട്ടപകടക്കേസ്: ഒന്നാം പ്രതി നസീറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു
Kerala

താനൂർ ബോട്ടപകടക്കേസ്: ഒന്നാം പ്രതി നസീറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

Web Desk
|
16 Aug 2023 2:45 PM IST

101 ദിവസമായി റിമാൻഡിൽ കഴിയുകയായിരുന്നു നസീർ

കൊച്ചി: താനൂർ ബോട്ടപകടക്കേസിൽ ഒന്നാം പ്രതി നസീറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 101 ദിവസമായി റിമാൻഡിൽ കഴിയുകയായിരുന്നു നസീർ. കേസിലെ ഏഴ്, എട്ട്, ഒമ്പത് പ്രതികൾക്കും ഹൈക്കോടതി ജാമ്യം നൽകിയിട്ടുണ്ട്. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ജാമ്യം അനുവദിച്ചത്.

റിമാന്റിൽ കഴിഞ്ഞ കാലയളവ് കൂടി പരിഗണിച്ചു കൊണ്ടാണ് ഇവർക്ക് ജാമ്യം നൽകിയത്. തലസ്ഥാനത്തെ നടുക്കിയ ഈ അപകടം ബോട്ട് ജീവനക്കാരുടെ വീഴ്ച കാരണമായാണുണ്ടായതെന്ന പല അന്വേഷണങ്ങളിലും തെളിഞ്ഞിരുന്നു. പരിധിയിൽ കവിഞ്ഞ ആളുകളെ കയറ്റിയാതാണ് അപകടത്തിന് കാരണമെന്ന് നേരത്തെ കോടതി സ്വമേധയാഎടുത്ത കേസ് പരിഗണിക്കവെ അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നാസർ ഉൾപ്പടെയുള്ള ആളുകളെ അറസ്റ്റ് ചെയ്തത്.


Similar Posts