< Back
Kerala

Kerala
താനൂർ ബോട്ടപകടം; ഒരാൾകൂടി പിടിയിൽ
|12 May 2023 4:15 PM IST
താനൂർ സ്വദേശി മുഹമ്മദ് റിൻഷാദാണ് പിടിയിലായത്
മലപ്പുറം:താനൂരിൽ ബോട്ട് മറിഞ്ഞ് 22 പേർ മരിച്ച സംഭവത്തിൽ ഒരാൾ കൂടി പൊലീസ് പിടിയിലായി. താനൂർ സ്വദേശി മുഹമ്മദ് റിൻഷാദാണ് പിടിയിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം പത്തായി.
ബോട്ട് ജീവനക്കാരൻ സവാദിനെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. പ്രതികളിൽ മൂന്ന് പേർ ബോട്ട് ഉടമയെ ഒളിവിൽ പോകാൻ സഹായിച്ചവരാണ്.
ബോട്ടിൻറെ ഉടമ താനൂർ സ്വദേശി നാസർ, ഇയാളെ രക്ഷപ്പെടാൻ സഹായിച്ച സഹോദരൻ സലാം (53), മറ്റൊരു സഹോദരൻറെ മകൻ വാഹിദ് (27), നാസറിൻറെ സുഹൃത്ത് മുഹമ്മദ് ഷാഫി (37), ബോട്ട് ഓടിച്ച സ്രാങ്ക് ദിനേശൻ, ബോട്ടിൻറെ മാനേജർ അനിൽ, സഹായികളായ ബിലാൽ, ശ്യാം കുമാർ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ബോട്ടുടമ നാസറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിനെത്തുടർന്ന് തിരൂർ സബ് ജയിലിലേക്കു മാറ്റിയിരുന്നു.