< Back
Kerala
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ മുഖ്യപ്രതി  തസ്‍ലീമയുടെ ഭർത്താവ് പിടിയില്‍
Kerala

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ മുഖ്യപ്രതി തസ്‍ലീമയുടെ ഭർത്താവ് പിടിയില്‍

Web Desk
|
9 April 2025 12:55 PM IST

കഞ്ചാവ് മലേഷ്യയിൽ നിന്ന് എത്തിച്ചത് ഭര്‍ത്താവ് സുൽത്താനാണെന്നാണ് എക്സൈസിന്റെ നിഗമനം

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ പ്രതി തസ്‍ലീമയുടെ ഭർത്താവും അറസ്റ്റിൽ.തമിഴ്നാട് -ആന്ധ്ര അതിർത്തിയിൽ വച്ചാണ്എ ക്സൈസ് അന്വേഷണസംഘം പ്രതി സുൽത്താനെ പിടികൂടിയത്.ഹൈബ്രിഡ് കഞ്ചാവ് മലേഷ്യയിൽ നിന്ന് എത്തിച്ചത് സുൽത്താനാണെന്നാണ് എക്സൈസിന്റെ നിഗമനം.

ഏപ്രില്‍ ഒന്നിനായിരുന്നു ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീന സുൽത്താനയെ എക്സൈസ് പിടികൂടുന്നത്. നടന്മാരായ ശ്രീനാഥ് ഭാസി,ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്ക് ലഹരി കൈമാറിയെന്ന് തസ്ലീന സുൽത്താന എക്സൈസിന് മൊഴി നൽകിയിരുന്നു.

മുഖ്യപ്രതി തസ്ലീമ സുൽത്താനയും താരങ്ങളും തമ്മിലുള്ള ചാറ്റുകൾ എക്സൈസിന് ലഭിച്ചിട്ടുണ്ട്. പ്രതിയുമായി താരങ്ങൾ ഒരുമിച്ച് പലതവണ ലഹരി ഉപയോഗിച്ചതായും മൊഴിയിലുണ്ട്.സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസി കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.ഇവരില്‍ നിന്ന് താന്‍ കഞ്ചാവ് വാങ്ങിയിട്ടില്ലെന്നും കേസ് വ്യാജവും കെട്ടിച്ചമച്ചതാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.അറസ്റ്റ് ചെയ്താല്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിങ് മുടങ്ങുമെന്നും ഏത് ജാമ്യാവ്യവസ്ഥയലും അംഗീകരിക്കാന്‍ തയ്യാറാണെന്നും മുന്‍കൂര്‍ ജാമ്യം ദുരുപയോഗം ചെയ്യില്ലെന്നും കാണിച്ചാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്.


Similar Posts