< Back
Kerala

Kerala
തൃശൂരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവം; അധ്യാപിക അറസ്റ്റിൽ
|17 Oct 2024 11:57 AM IST
മുൻകൂർ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് അധ്യാപിക സെലിൻ കീഴടങ്ങുകയായിരുന്നു
തൃശൂർ: തൃശൂരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അധ്യാപികയെ അറസ്റ്റ് ചെയ്തു. നെടുപുഴ പൊലീസ് ഇന്നലെ രാത്രിയോടെയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് തൃശൂർ കുര്യച്ചിറ സെന്‍റ് ജോസഫ് യുപി സ്കൂളിലെ അധ്യാപിക സെലിൻ കീഴടങ്ങുകയായിരുന്നു.
തൃശൂർ കുര്യച്ചിറ സെന്‍റ് ജോസഫ് യുപി സ്കൂളിലാണ് ഡയറി എഴുതിയില്ലെന്ന് ആരോപിച്ച് ക്ലാസ് ടീച്ചർ അഞ്ചുവയസ്സുകാരനെ തല്ലിച്ചതച്ചത്. രക്ഷിതാക്കളുടെ പരാതിയിൽ കഴിഞ്ഞ തിങ്കളാഴ്ച നെടുപുഴ പൊലീസ് കേസെടുത്തിരുന്നു. കുട്ടിയുടെ കാലിൽ തല്ലിയ പാടുകൾ കാണാൻ സാധിക്കുമായിരുന്നു. പാടുകൾ കണ്ടതോടെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.