< Back
Kerala
student beaten
Kerala

ക്ലാസ്സിലെ സീറ്റ് മാറിയിരുന്നതിന് ഒമ്പതാം ക്ലാസുകാരനെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി

Web Desk
|
6 Jan 2025 7:22 AM IST

കൊല്ലം പുത്തൂർ പവിത്രേശ്വരം സ്കൂളിലെ അധ്യാപകനെതിരെ പുത്തൂർ പൊലീസ് കേസെടുത്തു

കൊല്ലം: ക്ലാസ്സിലെ സീറ്റ് മാറിയിരുന്നതിന് ഒമ്പതാം ക്ലാസുകാരനെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി. വിദ്യാർഥിയുടെ നേർക്ക് ഡെസ്റ്റർ എറിഞ്ഞ ശേഷം പിടിച്ചു തള്ളി ചുമരിൽ തല ഇടിച്ചതായി പരാതിയിൽ. കൊല്ലം പുത്തൂർ പവിത്രേശ്വരം സ്കൂളിലെ അധ്യാപകനെതിരെ പുത്തൂർ പൊലീസ് കേസെടുത്തു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. സോഷ്യൽ സയൻസ് പഠിപ്പിക്കാൻ എത്തിയ പ്രമോദ് ജി. കൃഷ്ണൻ എന്ന അധ്യാപകൻ മർദിച്ചു എന്നാണ് പരാതി. ഇരിപ്പിടം മാറിയിരുന്നതിന് മുഖത്ത് അടിച്ചതായും പിടിച്ചു തള്ളിയതായും വിദ്യാർഥി പൊലീസിന് മൊഴി നൽകി.

വീട്ടിലെത്തിയ വിദ്യാർഥിയുടെ കവിള് വീങ്ങിയിരിക്കുന്നത് കണ്ട രക്ഷിതാക്കൾ കാര്യം തിരക്കിയപ്പോളാണ് മർദ്ദനവിവരം പുറത്തറിയുന്നത്. രക്ഷിതാവ് പുത്തൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ടടക്കമുള്ള വകുപ്പുകൾ ചുമത്തി അധ്യാപകനെതിരെ കേസെടുത്തു. ഇതിന് പിന്നാലെ അധ്യാപകൻ ഒളിവിൽ പോയെന്ന് പൊലീസ് പറഞ്ഞു. പ്രമോദിനെ കണ്ടെത്താൻ പുത്തൂർ പൊലീസ് അന്വേഷണം ഊർജിതമാക്കി.



Similar Posts